പൂതക്കുളം: സമഗ്ര പച്ചക്കറി യജ്ഞം പരിപാടിയുടെ ഭാഗമായി പൂതക്കുളത്ത് പച്ചക്കറി കൃഷിക്ക് തുടക്കമായി. പൂതക്കുളം കാർഷിക കർമ്മസേന സെക്രട്ടറി രാജേഷിന്റെ നേതൃത്വത്തിൽ പൂതക്കുളം കിഴക്കേവീട്ടിൽ ക്ഷേത്രത്തിന് സമീപം രണ്ടേക്കർ സ്ഥലത്ത് ആരംഭിച്ച പച്ചക്കറി കൃഷിയുടെ നടീൽ ഉദ്ഘാടനം പൂതക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. അമ്മിണിഅമ്മ നിർവഹിച്ചു. വാർഡ് അംഗം മഞ്ജുഷ, കൃഷി ഓഫീസർ പി.സുബാഷ്, അസി. കൃഷി ഓഫീസർ വി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. തക്കാളി, വെണ്ട, മുളക്, പയർ, ചതുരപ്പയർ, പാവൽ തുടങ്ങിയ ഇനങ്ങളും, ബന്ദി തൈകളും നട്ടു.
പരിപാടിയുടെ ഭാഗമായി ഗ്രാമ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പ്രോജക്ടായ 'സുഫലം സുജൈവം' പ്രോജക്ടിൽ ഉൾപ്പെടുത്തി വാണിജ്യാടിസ്ഥാനത്തിൽ പച്ചക്കറി കൃഷി ചെയ്യുന്നവർക്ക് സബ്‌സിഡിയും വീട്ടുവളപ്പിൽ പച്ചക്കറി കൃഷി ചെയ്യുന്നവർക്ക് വിത്ത്, തൈകൾ എന്നിവയും ലഭ്യമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |