കൊല്ലം: ബിവറേജസ് കോർപ്പറേഷൻ മാനേജ്മെന്റ് ജീവനക്കാരിൽ അപ്രായോഗിക ഷിഫ്റ്റ് സമ്പ്രദായം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കെ.എസ്.ബി.സി സ്റ്റാഫ് അസോസിയേഷന്റെയും (സി.ഐ.ടി.യു) വിദേശമദ്യ വ്യവസായ തൊഴിലാളി യൂണിയന്റെയും (സി.ഐ.ടി.യു) നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി കൊല്ലം ബെവ്കൊയുടെ കരിക്കോട് വെയർഹൗസിന് മുന്നിൽ ജീവനക്കാർ ധർണ നടത്തി. സി.ഐ.ടി.യു കൊല്ലം ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു കൊല്ലം ഏരിയാ സെക്രട്ടറി ജി. ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു കുണ്ടറ ഏരിയ സെക്രട്ടറി ആർ. സുരേഷ് ബാബു, എസ്. ധർമ്മരാജൻ, സംഘടനാ നേതാക്കളായ വി.പി. പ്രവീൺ, ആർ. ബിനു കുമാർ, എസ്. അശ്വതി, ടി.എസ്. സാജി, പി. രാധാക്രഷ്ണൻ, സി. സുബ്രഹ്മണ്യൻ, എൻ. രാജേഷ്, ജി. ഹർഷകുമാർ, എം. സമീർ എന്നിവർ സംസാരിച്ചു. എം.ജി. കൃഷ്ണകുമാർ സ്വാഗതവും പി.ആർ. ദീപ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |