പുനലൂർ: പുനലൂർ മുസ്ലിം അസോസിയേഷന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണവും ആംബുലൻസ് ഫ്ലാഗ് ഓഫും ഇന്ന് ഉച്ചയ്ക്ക് 2.30ന് വിസ്മ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ബിരുദ, ബിരുദാനന്തര റാങ്ക് ജേതാക്കളെയും ആത്മീയ പഠന രംഗത്തെ യുവ പണ്ഡിതരെയും ഖുർആൻ മനഃപാഠമാക്കിയവരെയും ചടങ്ങിൽ ആദരിക്കും. പുനലൂർ മുസ്ലിം അസോസിയേഷൻ പ്രസിഡന്റ് എച്ച്. നാസറുദ്ദീൻ അദ്ധ്യക്ഷനാകും. കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ഓർഗനൈസിംഗ് സെക്രട്ടറി കടയ്ക്കൽ ജുനൈദ് ഉദ്ഘാടനം ചെയ്യും. ആംബുലൻസ് ഫ്ലാഗ് ഒഫ് പി.എസ്. സുപാൽ എം.എൽ.എ നിർവഹിക്കും. ആംബുലൻസ് കോ-ഓർഡിനേറ്റർ അൻസാരി ബാബു ആംബുലൻസ് താക്കോൽ ഏറ്റുവാങ്ങും. 'സ്നേഹാദരം 2025' ഐ.എം.എ മുൻ ദേശീയ പ്രസിഡന്റ് ഡോ.ആർ.വി.അശോകൻ നിർവഹിക്കും. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എച്ച്. അബ്ദുൽ റഹീം സ്വാഗതവും കൺവീനർ ജി.ആർ. നസീർ നന്ദിയും പറയും. വാർത്താസമ്മേളനത്തിൽ പുനലൂർ മുസ്ലിം അസോസിയേഷൻ പ്രസിഡന്റ് എച്ച്. നാസറുദ്ദീൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എച്ച്. അബ്ദുൽ റഹീം, പി.എം.എ. ജനറൽ സെക്രട്ടറി സൈനില്ലാ ബ്ദീൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |