കൊല്ലം: കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വായനോത്സവം നാളെ വൈകിട്ട് 3ന് പ്രസ് ക്ലബ് ഹാളിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം രാമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ജി.ആർ.കൃഷ്ണകുമാർ അദ്ധ്യക്ഷനാകും. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, വിചാർ വിഭാഗ് സംസ്ഥാന പ്രസിഡന്റ് നെടുമുടി ഹരികുമാർ, എം.സുജയ്, സിദ്ധിക്ക് ഹസൻ എന്നിവർ സംസാരിക്കും. ചെറുവക്കൽ ഗോപകുമാർ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തും. ഈ വർഷത്തെ വിചാർ വിഭാഗ് പ്രതിഭാ പുരസ്കാരം എഴുത്തുകാരനും വിശ്വധർമ്മം പത്രാധിപരുമായ മാർഷൽ ഫ്രാങ്കിന് രമേശ് ചെന്നിത്തല സമ്മാനിക്കും. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളെയും മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിക്കും. വായനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള കവിഅരങ്ങും ലളിതഗാനാലാപനവും സംഘടിപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |