കൊല്ലം: പഠനം പാതിവഴിയിൽ മുടങ്ങിയവർക്ക് തുടർപഠന സാദ്ധ്യതയൊരുക്കി സിറ്റി പൊലീസ്. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉപരിപഠന യോഗ്യത നേടാത്തവരെയും തങ്ങളുടേതല്ലാത്ത കാരണം കൊണ്ട് പഠനം പാതിവഴിയിൽ നിലച്ചവരെയും കണ്ടെത്തിയാണ് കേരളാ പൊലീസിന്റെ സോഷ്യൽ പൊലീസിംഗ് വിഭാഗം 'ഹോപ്പ് ' പദ്ധതി നടപ്പാക്കുന്നത്. വിദഗ്‌ദ്ധ അദ്ധ്യാപകരുടെ പാനൽ നൽകുന്ന ക്ലാസുകൾക്ക് പുറമെ കൗൺസലിംഗ്, മോട്ടിവേഷൻ, മെന്ററിംഗ്, പേഴ്‌സണാലിറ്റി ഡെവലപ്പ്മെന്റ്, കരിയർ ഗൈഡൻസ് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കുന്നു.
കൊല്ലം സിറ്റിയിലെ ഈ വർഷത്തെ ബാച്ചിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. ഇരുപത് വയസിൽ താഴെയുള്ളവർക്ക് ചാമക്കടയിലെ ഡി ക്യാപ് സെന്ററിൽ (പഴയ ട്രാഫിക് പൊലീസ് സ്‌റ്റേഷൻ) സൗജന്യ ക്ലാസ് നൽകും. ജില്ലാ അഡിഷണൽ സൂപ്രണ്ട് ഒഫ് പൊലീസ് ജില്ലാ സോഷ്യൽ പൊലീസിംഗ് നോഡൽ ഓഫീസറായി പ്രവർത്തിക്കുന്നു. ഫോൺ: 9048042066, 9447142630.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |