
പീരുമേട്: കഴിഞ്ഞ ആറരപതിറ്റാണ്ടുകാലം വിവിധ മേഖലകളിൽ പ്രവർത്തിച്ച ചെമ്പൻകുളം ഗോപി വൈദ്യരുടെ നിര്യാണം വരുത്തിവെച്ച ശൂന്യത ശ്രീനാരായണീയ പ്രസ്ഥാനങ്ങൾക്ക് തീരാനഷ്ടമാണെന്ന് എസ്.എൻ.ഡി.പി യോഗം നേതാക്കൾ അനുസ്മരിച്ചു. എസ്എൻ.ഡി.പി യോഗം പീരുമേട് യൂണിയൻ ഓഫീസിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ. പീരുമേട് യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ആക്ടിഗ് പ്രസിഡന്റ് പി.കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു. മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത്, രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ, പീരുമേട് യൂണിയൻ സെക്രട്ടറി കെ.പി. ബിനു, പി.വി. സന്തോഷ്, പി.എസ്. ചന്ദ്രൻ, കെ. ഗോപി, സദൻ രാജൻ, അമ്പിളി സുകുമാരൻ, സിന്ധു വിനോദ്, രാജേഷ് ലാൽ, പ്രമോദ് ധനപാലൻ, സുനീഷ് വലിയപുരയ്ക്കൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |