അങ്കമാലി: ഭരണം ലഭിക്കുമെന്ന് മുന്നണികൾ അവകാശപ്പെടുമ്പോഴും ഉറച്ച വിജയപ്രതീക്ഷയിലാണ് കൂടുതൽ സ്വതന്ത്രർ. കഴിഞ്ഞതവണ നഗരസഭയിൽ 3 സ്വതന്ത്രരാണ് വിജയിച്ചത്. കഴിഞ്ഞതവണ മുന്നണി സ്ഥാനാർത്ഥികളെ തോല്പിച്ച് വിജയിച്ച രണ്ട് സ്വതന്ത്രന്മാർ ഇക്കുറിയും മത്സര രംഗത്തുണ്ടായിരുന്നു. ഇവരെക്കൂടാതെ മത്സരിച്ച മൂന്ന് സ്വതന്ത്രർകൂടി വിജയപ്രതീക്ഷയിലാണ്. കൂടുതൽ സ്വതന്ത്രർ വിജയിച്ചാൽ നഗരസഭ ആരുഭരിക്കണമെന്നത് സ്വതന്ത്രരുടെ നിലപാടിനനുസരിച്ചായിരിക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ.
എൽ.ഡി.എഫും യു.ഡി.എഫും വ്യക്തമായ ഭൂരിപക്ഷത്തിൽ ഭരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. നിലവിൽ രണ്ട് സീറ്റുകളുള്ള എൻ.ഡി.എ നില മെച്ചപ്പെടുത്തുമെന്നും പറയുന്നു. നഗരസഭയിൽ 31 വാർഡുകളാണ് ഉള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |