കൊല്ലം: ആരോഗ്യ മന്ത്രിക്കെതിരെയുള്ള അക്രമസമരം കേരളത്തിലെ ആരോഗ്യമേഖലയെ താറടിച്ച് കാണിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ ആസൂത്രിത നീക്കമാണെന്ന് കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രതിനിധി സമ്മേളനം ആരോപിച്ചു. കോട്ടയത്ത് പഴയ കെട്ടിടം തകർന്ന് മരണമടഞ്ഞ ബിന്ദുവിന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകിയിട്ടും നടത്തുന്ന തെരുവ് യുദ്ധത്തിൽ നിന്ന് പ്രതിപക്ഷ കക്ഷികൾ പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു.
ഹോസ്‌പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയിലെടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി കൈക്കൊള്ളണമെന്നും യോഗം അവശ്യപ്പെട്ടു. സംസ്‌ഥാന ഉന്നതാധികാര സമിതി അംഗം ജെന്നിംഗ്‌സ് ജേക്കബ് യോഗം ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ അദ്ധ്യക്ഷനായി. സംസ്ഥാന പാർട്ടി ഫണ്ട് പിരിവ് 20ന് മുമ്പ് പൂർത്തീകരിക്കുന്നതിന് തീരുമാനിച്ചു. തടിക്കാട് ഗോപാലകൃഷ്‌ണൻ, ശാന്താലയം സുരേഷ്, സി.ശിവാനന്ദൻ എന്നിവരെ ജില്ലാ ജനറൽ സെക്രട്ടറിമാരായി പ്രസിഡന്റ് നോമിനേറ്റ് ചെയ്തു. ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സജി ജോൺ കുറ്റിയിൽ, സ്‌റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളായ ഉഷാലയം ശിവരാജൻ, അഡ്വ.രഞ്ജിത്ത് തോമസ്, മാത്യൂസ്.കെ.ലൂക്കോസ്, സെക്രട്ടേറിയറ്റ് അംഗങ്ങളായ ആദിക്കാട് മനോജ്, ചവറ ഷാ, എ.ഇക്‌ബാൽ കുട്ടി, മുരുകദാസൻ നായർ, ജോസ് മത്തായി, ജില്ലാ ഭാരവാഹികളായ വാളത്തുംഗൽ വിനോദ്, എസ്.എം.ഷെറീഫ്, പോരുവഴി ബാലചന്ദ്രൻ, മാത്യുസാം, മുഹമ്മദ് കാസിം, ജോസഫ് മാത്യു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |