
ആലുവ: റൂറൽ ജില്ലയിലെ ബൂത്തുകളും തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളും ജില്ലാ പൊലീസ് മേധാവി എം.ഹേമലത സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. 2206 ബൂത്തുകളാണ് റൂറൽ ജില്ലയിലുള്ളത്. 249 സെൻസിറ്റീവ് ബൂത്തുകളുണ്ട്. ഇവിടെ അധികം പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ പ്രത്യേക പട്രോളിംഗും ഏർപ്പെടുത്തിയിട്ടുണ്ട്.
ആലുവയിൽ 20 സെൻസിറ്റീവ് ബൂത്തുകൾ
ആലുവ പൊലീസ് സ്റ്റേഷൻ പരിധിയിൽ 20 സെൻസിറ്റീവ് ബൂത്തുകളാണുള്ളത്. ആലുവ നഗരത്തിൽ വിദ്യാധിരാജ വിദ്യാഭവൻ സ്കൂളിലെ ബൂത്ത് സെൻസിറ്റീവ് പട്ടികയിലാണ്.
ബിനാനിപുരത്ത് 10
ബിനാനിപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ 10 സെൻസിറ്റീവ് ബൂത്തുകളുണ്ട്. കൊങ്ങോർപ്പിള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ മൂന്ന് ബൂത്തുകളും ഈസ്റ്റ് കടുങ്ങല്ലൂർ ഗവ.ഹൈസ്കൂളിലെ രണ്ട് ബൂത്തുകളും പടിഞ്ഞാറെ കടുങ്ങല്ലൂർ ഗവ.ഹൈസ്കൂൾ, ഈസ്റ്റ് കടുങ്ങല്ലൂർ സൊസൈറ്റി, ഏലൂക്കര സൊസൈറ്റി, എടയാർ ഗവ.ഹൈസ്കൂൾ എന്നിവിടങ്ങളിലെ ഓരോ ബൂത്തുകളും സെൻസിറ്റീവ് ബൂത്തുകളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |