
കണ്ണൂർ: ജില്ലാ പഞ്ചായത്തിലെ കല്യാശ്ശേരി ഡിവിഷനിൽ ഇത്തവണ നിർണായക പോരാട്ടത്തിനാണ് രംഗമൊരുങ്ങുന്നത്. കഴിഞ്ഞതവണ ഇടതുപക്ഷത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി. പി. ദിവ്യയിലൂടെ 22,576 വോട്ടിന്റെ വൻ ലീഡ് ലഭിച്ച ഈ ഡിവിഷൻ ഇക്കുറി പട്ടികജാതി സംവരണ ഡിവിഷനാണ്.
പാപ്പിനിശ്ശേരി, കല്യാശ്ശേരി പഞ്ചായത്തുകളും മാട്ടൂൽ പഞ്ചായത്തിലെ മൂന്ന് വാർഡുകളും ചേർന്നതാണ് ഈ ഡിവിഷൻ. മണ്ഡല പുനർവിന്യാസത്തിൽ കണ്ണപുരം പഞ്ചായത്തിലെ പതിനൊന്ന് വാർഡുകൾക്ക് പകരം യു.ഡി.എഫ് പിന്തുണയുള്ള മാട്ടൂൽ പഞ്ചായത്തിൽ നിന്നുള്ള മൂന്ന് വാർഡുകൾ ഈ ഡിവിഷനിലേക്ക് ഉൾപ്പെടുത്തിയിരുന്നു. സി.പി.എമ്മിന് ശക്തമായ സ്വാധീനമുണ്ടെങ്കിലും പാപ്പിനിശ്ശേരി, മടക്കര തുടങ്ങിയ പ്രദേശങ്ങളിൽ യു.ഡി.എഫിനും ബി.ജെ.പിക്കും വേരോട്ടമുണ്ട്. മുൻ തിരഞ്ഞെടുപ്പിലെ ലീഡ് നില ഈ തവണയും തുടരുമോയെന്നതാണ് പ്രധാന ചോദ്യം.
ഇവർ അങ്കത്തട്ടിൽ
പാപ്പിനിശ്ശേരി വെസ്റ്റ് സ്വദേശിയായ പവിത്രന് പ്രാദേശിക ഭരണ രംഗത്ത് ശക്തമായ അനുഭവസമ്പത്തുണ്ട്. തുടർച്ചയായി രണ്ട് തവണ പഞ്ചായത്ത് അംഗമായിരുന്ന അദ്ദേഹം സ്ഥിരസമിതി അദ്ധ്യക്ഷനുമായിരുന്നു. പാപ്പിനിശ്ശേരി സഹകരണ ഗ്രാമീണ ബാങ്കിൽ കളക്ഷൻ ഏജന്റായി ജോലി ചെയ്യുകയാണ്.ചന്ദ്രൻ പനയൻ ആണ് കോൺഗ്രസ് സ്ഥാനാർത്ഥി.പാപ്പിനിശ്ശേരി സ്വദേശിയായ ഇദ്ദേഹം ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി, ദലിത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്, യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നു സ്റ്റേൺ ഇന്ത്യ കോട്ടൺസിൽ മുൻ തൊഴിലാളിയാണ്.
ബി.ജെ.പിയിലെ എസ്.സുമേഷാണ് എൻ.ഡി.എ. സ്ഥാനാർത്ഥി.നണിയൂർ നമ്പ്രം സ്വദേശിയായ സുമേഷ് ബി.ജെ.പിയുടെ പട്ടികജാതി മോർച്ച ജില്ലാ ജനറൽ സെക്രട്ടറിയും മയ്യിൽ മണ്ഡലം പ്രസിഡന്റുമാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മയ്യിൽ പഞ്ചായത്തിൽ മത്സരിച്ച പരിചയമുള്ള സുമേഷ് ഡ്രൈവറാണ്.ബഹുജൻ സമാജ് പാർട്ടിയുടെ സംസ്ഥാന നേതാവായ സി ബാലകൃഷ്ണനും മത്സരിക്കുന്നുണ്ട്,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |