തിരൂർ : ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളായ ജില്ലാ പഞ്ചായത്ത് തിരുന്നാവായ ഡിവിഷൻ സാരഥി എൻ.പി. ഷെരീഫാബി,
തിരൂർ ബ്ലോക്ക് പഞ്ചായത്ത് പട്ടർനടക്കാവ് ഡിവിഷൻ സ്ഥാനാർത്ഥി
സി.പി. റഹ്മത്ത്, ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് സ്ഥാനാർത്ഥി എം.കെ. അബ്ദുൾ അസീസ് എന്നിവരുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം അനന്താവൂർ കോന്നല്ലൂരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. തിരൂർ
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ഉദ്ഘാടനം ചെയ്തു. പി.വി ഫൗസിയ അദ്ധ്യക്ഷത വഹിച്ചു.ഖമറുദ്ധീൻ പരപ്പിൽ മുഖ്യ പ്രഭാഷണം നടത്തി. വി.പി കുഞ്ഞാലി, എൻ.പി.ഷെരീഫാബി,
സുഹറാബി കൊട്ടാരത്ത് , കെ.കെ. കുഞ്ഞിമോൻ,
എം.കെ. അസീസ്, കെ.എം. സുഹറ,എ.കെ.ഫസീന, ഷമീർ ഇഖ്ബാൽ നഗർ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ:അനന്താവൂർ കോന്നല്ലൂരിൽ നടന്ന യു.ഡി.എഫ് കുടുംബ സംഗമം
ടി.വി. റംഷീദ ടീച്ചർ ഉദ്ഘാടനം
ചെയ്യുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |