കൊച്ചി: പ്രകൃതി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മൂന്നുമാസം നീണ്ടുനിൽക്കുന്ന വിമൂ സാംഗ്‌വിയുടെ മൺപാത്ര ശില്പ പ്രദർശനം 'വിസ്പറിംഗ് ക്ലേ" നാളെ മട്ടാഞ്ചേരി ഒ.ഇ.ഡി ഗ്യാലറിയിൽ ആരംഭിക്കും. മൺപാത്രകലയെ തനത് ഇന്ത്യൻ ലളിതകലയുടെ ഭാഗമാക്കി മാറ്റിയ ആദ്യകാല ആധുനിക കലാകാരികളിൽ ഒരാളാണ് വിമൂ സാംഗ്‌വി. 1920ൽ അഹമ്മദാബാദിൽ ജനിച്ച് 2017ൽ 97ാം വയസിൽ മരിച്ച വിമൂവിന്റെ അഞ്ഞൂറോളം വരുന്ന കളിമൺ കലാസൃഷ്ടികളിൽ നിന്ന് ഡോ. ക്രിസ്റ്റിൻ മൈക്കിൾ ക്യൂറേറ്റ് ചെയ്ത സൃഷ്ടികളാണ് പ്രദർശിപ്പിക്കുന്നത്. വിമൂവിന്റെ കേരളത്തിലെ ആദ്യത്തെ പ്രദർശനമാണിത്. ഇന്ത്യൻ കലാചരിത്രത്തിൽ മൺപാത്രകലയ്ക്ക് മാന്യമായ ഒരിടം നേടിക്കൊടുത്ത വിമൂ സാംഗ്‌വിയുടെ ജീവിതം അടുത്തറിയാനുള്ള അവസരം കൂടിയാണ് ഈ റെട്രോസ്‌പെക്ടിവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |