എഴുകോൺ: പണിമുടക്ക് ദിവസം ഓഫീസിലെത്തി ഒപ്പിട്ട ജീവനക്കാരെ പണിയെടുപ്പിച്ച് സമരാനുകൂലികൾ. കരീപ്ര ഗ്രാമ പഞ്ചായത്തിലാണ് സംഭവം. എൻ.ജി.ഒ അസോസിയേഷൻ ജില്ലാ ഭാരവാഹിയടക്കുള്ള ആറുപേരാണ് ജോലിക്കെത്തിയത്. സമരാനുകൂലികൾ നെടുമൺകാവിലെ യോഗ സ്ഥലത്തേക്ക് പോയ തക്കം നോക്കിയാണ് ഓഫീസ് തുറന്നത്. ഗേറ്റ് ചാരിയിട്ട നിലയിലായിരുന്നു. കുറച്ച് കഴിഞ്ഞ് വിവരമറിഞ്ഞ് സമരാനുകൂലികളിൽ ചിലരെത്തി. ഒപ്പിട്ട് ജോലി തുടങ്ങിയ സ്ഥിതിക്ക് വൈകിട്ട് പോയാൽ മതിയെന്ന് നിലപാടെടുത്തതോടെ ഓഫീസടച്ച് മടങ്ങാനാകാത്ത സ്ഥിതിയായി. ഇതിനിടെ രണ്ടുപേർ ഹാഫ് ഡേ ലീവെടുത്ത് മടങ്ങി. സമരത്തിലായിരുന്ന ജീവനക്കാർ വൈകിട്ടും എത്തി പണിമുടക്കാത്തവർ ഓഫീസ് ടൈം കഴിയാതെ പോകുന്നില്ലെന്ന് ഉറപ്പ് വരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |