കൊല്ലം: ആർക്കും വേണ്ടാത്ത മെഡിസെപ്പിന്റെ പേരിൽ അഞ്ചര ലക്ഷം സർക്കാർ ജീവനക്കാരിൽ നിന്നും അദ്ധ്യാപകരിൽ നിന്നും പെൻഷൻകാരിൽ നിന്നുമായി പ്രതിവർഷം സർക്കാർ 792 രൂപ കൊള്ളയടിക്കുകയാണെന്നും ഈ തുക തിരികെ നൽകാൻ നടപടി സ്വീകരിക്കണമെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജി.സുബോധൻ ആവശ്യപ്പെട്ടു.
കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ 41-ാം സ്ഥാപക ദിന സമ്മേളനത്തിന്റെ സമാപനം കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.സി.സുബ്രഹ്മണ്യൻ അദ്ധ്യക്ഷനായി. ഭാരവാഹികളായ ബി.ഗോപകുമാർ, ഡോ. ആർ.രാജേഷ്, പി.ഐ.സുബൈർ കുട്ടി, എസ്.ബിനോജ്, സി.വി.ബെന്നി, സി.ഉണ്ണിക്കൃഷ്ണൻ, എസ്.നൗഷാദ്, ഡോ. ജി.പി.പത്മകുമാർ, ആർ.ശിവകുമാർ, പി.രാമചന്ദ്രൻ, ഡോ. ഷിജു മാത്യു, ആർ.വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |