പോരുവഴി: ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ദേശീയ മത്സ്യ കർഷക ദിനാചരണവും ആദരിക്കലും ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് നടത്തി. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.പുഷ്പകുമാരി അദ്ധ്യക്ഷയായി. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പോൾ രാജൻ സ്വാഗതം പറഞ്ഞു. തുടർന്ന് മികച്ച കർഷകരായ അശ്വിനികുമാർ, സേനുകോശി ,മികച്ച നൂതന കർഷകനായ ആർ.ഹരികുമാർ, മികച്ച വനിതാ കർഷകയായ ആബിദാബീവി, ശ്രേഷ്ഠ കർഷകനായ ഷഫീക്ക് എന്നിവരെ ആദരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു. 45 ഓളം മത്സ്യ കർഷകർ യോഗത്തിൽ പങ്കെടുത്തു. ഫിഷറീസ് ഓഫീസർ സെബ ടി .ജിസോ തോമസ് നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |