മുഖത്തല: മുഖത്തല ഗ്രാമോദ്ധാരണ ട്രസ്റ്റ് ശ്രീ എൻ. ചെല്ലപ്പൻ പിള്ള മെമ്മോറിയൽ ഹൈസ്കൂളിൽ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് പച്ചക്കറി വിത്ത് വിതരണം നടത്തി. എസ്.പി.സി യൂണിറ്റിലെ കുട്ടികൾക്ക് വീടുകളിൽ അടുക്കളത്തോട്ടം ഒരുക്കാനാണ് വിത്തുകൾ നൽകിയത്. തൃക്കോവിൽവട്ടം കൃഷി ഓഫീസർ എൽസോ രമ്യ രാജൻ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ പ്രഥമാദ്ധ്യാപിക സി.എസ്. ഷിജി അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ എം. സജീവ്, റിട്ട. എസ്.ഐ തുളസീധരൻ പിള്ള, എസ്.പി.സി ഓഫീസർമാരാമ സുരാജ് എസ്.പിള്ള, വി.ജി. ദീപ്തി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |