പത്തനാപുരം: ഗാന്ധിഭവന്റെയും ഡോ.അംബേദ്കർ മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ 'ജനാധിപത്യം - സാമൂഹ്യ നീതി' എന്ന വിഷയത്തിൽ പത്തനാപുരം ഗാന്ധിഭവനിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു.
ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ സെമിനാർ ഉദ്ഘാടനം ചെയ്തു. അംബേദ്കർ മിഷൻ ചെയർമാൻ അഡ്വ. പിറവന്തൂർ ശ്രീധരൻ അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി യോഗം ഡയറക്ടറും ശ്രീനാരായണ സ്റ്റഡിസർക്കിൾ സംസ്ഥാന പ്രസിഡന്റുമായ പിറവന്തൂർ ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഏഴംകുളം സുകുമാരൻ വിഷയാവതരണം നിർവഹിച്ചു. ഫൗണ്ടേഷൻ ചെയർമാൻ ടി.ജി. തമ്പി, മുൻ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബാബു പട്ടാഴി, ജി. ജയചന്ദ്ര പണിക്കർ, പിറവന്തൂർ പ്രകാശ്, ജി. ചന്ദ്രബാബു, പ്രകാശ് വെട്ടിക്കവല, പുത്തൂർ ഹരി, ഏഴംകുളം മോഹനൻ, പ്രശാന്ത് കുളക്കട, പിറവന്തൂർ മുരളി, കോട്ടവട്ടം തങ്കപ്പൻ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |