ചവറ: ശുചിത്വ മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ സുസ്ഥിരതയും സമ്പൂർണ്ണതയും കൈവരിക്കുക എന്ന ലക്ഷ്യത്തോടെ പന്മന ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മാലിന്യമുക്ത നവകേരളം പൊതു ഇട ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പന്മന കണ്ണംകുളങ്ങര വാർഡിലെ നെറ്റിയാട്ട് മുക്കിൽ നടന്ന ശുചീകരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പന്മന ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ചെറിയാൻ ജോർജ്ജ് സ്വാഗതം പറഞ്ഞു. ചടങ്ങിൽ വാർഡ് മെമ്പർ ഷംനാ റാഫി, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ് കുമാർ, ശുചിത്വ മിഷൻ ആർ.പി തൊടിയൂർ രാധാകൃഷ്ണൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റമീസ്, ആരോഗ്യ ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, ആശാവർക്കർമാർ എന്നിവർ പങ്കെടുത്തു.
പൊതുസ്ഥലങ്ങളിൽ അജൈവമാലിന്യം നിക്ഷേപിക്കുന്നതിനായി കെ.എം.എം.എൽ സ്പോൺസർ ചെയ്ത ബിന്നുകൾ വിതരണം ചെയ്തു. എല്ലാ മാസങ്ങളിലും മൂന്നാമത്തെ ശനിയാഴ്ച പൊതു ഇടങ്ങളും മൂന്നാമത്തെ വെള്ളിയാഴ്ച സർക്കാർ സ്ഥാപനങ്ങളും ശുചീകരിക്കാനാണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |