കൊല്ലം: സമരമുഖങ്ങളിലെ വി.എസ് തിളക്കം, വെള്ളിത്തിര വെളിച്ചത്തിലുമെത്തി. രണ്ട് സിനിമകളിലാണ് വി.എസ് ചെറിയ വേഷങ്ങളിൽ അഭിനയിച്ചത്. സയ്യിദ് ഉസ്മാൻ സംവിധാനം ചെയ്ത 'അറ്റ് വൺസ്, ജീവൻദാസ് സംവിധാനം ചെയ്ത 'കാംപസ് ഡയറീസ്' എന്നീ ചിത്രങ്ങളിലാണ് വി.എസ് നടനായെത്തിയത്.
രണ്ടിലും സ്വന്തം പേരുള്ള കഥാപാത്രം. തൊണ്ണൂറ്റിയൊന്നാം വയസിലായിരുന്നു ആദ്യ അഭിനയം. 2014ൽ പുറത്തിറങ്ങിയ 'അറ്റ് വൺസ്'ന്റെ കഥയും തിരക്കഥയുമെഴുതിയത് ഷംസീർ അജീമാണ്. രണ്ട് വർഷത്തിന് ശേഷമിറങ്ങിയ 'കാംപസ് ഡയറീസ്' എന്ന ചിത്രത്തിലും വി.എസ് അഭിനയിച്ചു. പൊളിറ്റിക്കൽ ഡ്രാമ വിഭാഗത്തിലുള്ള ചിത്രത്തിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തുന്ന പരിസ്ഥിതി സമരത്തിന് പിന്തുണയുമായി എത്തുന്ന 'സഖാവ് വി.എസ്' തന്നെയായിരുന്നു വേഷവും. കണ്ണൂർ കൂത്തുപറമ്പിലായിരുന്നു ഷൂട്ടിംഗ്. സിനിമയുടെ റിലീസിംഗ് ദിവസം വി.എസ് കുടുംബസമേതം തീയേറ്ററിലെത്തി കാണുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |