വെളിയം: കൊട്ടറ ഉമ്മൻചാണ്ടി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന മൂന്നാമത്തെ വീടിന് കൊട്ടറ അലി മുക്കിൽ ശിലാസ്ഥാപനം നടത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ ഡോ. മറിയ ഉമ്മനാണ് ശിലാസ്ഥാപന കർമ്മം നിർവഹിച്ചത്. ട്രസ്റ്റ് ഇതിനോടകം രണ്ട് വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്.
ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. ജയപ്രകാശ് നാരായണൻ, കെ.പി.സി.സി മെമ്പർ വെളിയം ശ്രീകുമാർ, പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് മായ, മുൻ പ്രസിഡന്റ് ഹംസ റാവുത്തർ, ഉമ്മൻചാണ്ടി ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ എം.എസ്. പീറ്റർ, കായില പ്രസാദ്, ഉഷേന്ദ്രൻ, വെളിയംരാജൻ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അനീഷ് വർഗീസ്, കൂടാതെ സുനിൽ വെള്ളാപ്പള്ളി, ബിജു ജേക്കബ്, ജെയിംസ്, ജയകുമാർ, ജയചന്ദ്രൻ, ഷീല കളപ്പിലാ തുടങ്ങിയവരും പങ്കെടുത്തു. കോൺഗ്രസിനെ സ്നേഹിക്കുന്ന നൂറുകണക്കിന് പ്രവർത്തകരും ചടങ്ങിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |