കൊല്ലം: വനിതകൾ ഗൃഹനാഥയായുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്ന വിദ്യാധനം പദ്ധതിയിലേക്ക് വനിത ശിശു വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. വിവാഹമോചിതർ, ഭർത്താവ് ഉപേക്ഷിച്ചുപോയവർ, ഭർത്താവിനെ കാണാതായി ഒരുവർഷം കഴിഞ്ഞവർ, ഭർത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ് പക്ഷാഘാതം കാരണം ജോലി ചെയ്യാനും കുടുംബം പുലർത്താനും കഴിയാത്ത വിധം കിടപ്പിലായ കുടുംബങ്ങളിലെ വനിതകൾ നിയമപരമായ വിവാഹത്തിലൂടെ അല്ലാതെ അമ്മമാരായവർ എന്നിവരാണ് ഗുണഭോക്താക്കൾ. www.schemes.wed.kerala.gov.in മുഖേന ഡിസംബർ 15 വരെ അപേക്ഷിക്കാം. വിവരങ്ങൾ സമീപ അങ്കണവാടികളിലും ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുകളിലും ലഭിക്കും. ഫോൺ: 04742992809.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |