കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥി എം.മിഥുൻ ഷോക്കടിച്ച് മരിച്ച സംഭവത്തിൽ അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എ പ്രഖ്യാപിച്ച ധന സഹായം നാളെ കൈമാറും. 11,10,225 രൂപയാണ് നൽകുന്നത്. വൈകിട്ട് 3ന് പടി. കല്ലട വിളന്തറയിൽ മിഥുന്റെ വീട്ടിൽ നടക്കുന്ന ലളിതമായ ചടങ്ങിൽ മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.എൻ.ബാലഗോപാൽ, കെ.എസ്.ടി.എ ജനറൽ സെക്രട്ടറി ടി.കെ.എ ഷാഫി, പ്രസിഡന്റ് ഡി.സുധീഷ് എന്നിവർ പങ്കെടുക്കും. എം.എൽ.എമാരെയും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെയും ക്ഷണിച്ചിട്ടുണ്ട്. 10 ലക്ഷം രൂപ നൽകാനാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ ഒറ്റ ദിവസത്തെ കളക്ഷനിലൂടെ ജില്ലയിലെ കെ.എസ്.ടി.എ പ്രവർത്തകർ സമാഹരിച്ച മുഴുവൻ തുകയുമാണ് കുടുംബത്തിന് കൈമാറുന്നതെന്ന് ജില്ലാ പ്രസിഡന്റ് കെ.എൻ.മധുകുമാറും സെക്രട്ടറി ബി.സജീവും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |