കൊല്ലം: സർക്കാർ തീരുമാനം വന്നില്ലെങ്കിലും ഓണക്കിറ്റ് വിതരണത്തിന് ഓരോ റേഷൻ കടയിൽ നിന്നും സ്ഥിരമായി സാധനം വാങ്ങുന്ന എ.എ.വൈ കാർഡുകാരുടെ വിവരം ശേഖരിച്ച് തുടങ്ങി. സപ്ലൈകോ താലൂക്ക് ഡിപ്പോകളിൽ നിന്നുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ റേഷനിംഗ് ഇൻസ്പെക്ടർമാരാണ് കണക്കെടുക്കുന്നത്.
ഓരോ റേഷൻകടയിലും രജിസ്റ്റർ ചെയ്തിട്ടുള്ള എ.എ.വൈ കാർഡുകാരുടെ എണ്ണം പൊതുവിതരണ വകുപ്പിന്റെ പക്കലുണ്ട്. എന്നാൽ പോർട്ടബിലിറ്റി സംവിധാനം ഉപയോഗിച്ച് കാർഡ് ഉടമകൾ സ്ഥിരമായി മറ്റ് കടകളിൽ നിന്ന് റേഷൻ വാങ്ങുന്നുണ്ട്. ഓണക്കിറ്റും ഈ കടകളിൽ നിന്ന് തന്നെ വാങ്ങാനാണ് സാദ്ധ്യത. അതുകൊണ്ടാണ് സ്ഥിരമായി റേഷൻ വാങ്ങുന്ന എ.എ.വൈ കാർഡുകാരുടെ കണക്കെടുക്കുന്നത്. ഇതിന്റെയും രജിസ്റ്റർ ചെയ്തിട്ടുള്ള കാർഡിന്റെയും ശരാശരിയെടുത്താകും കിറ്റുകൾ എത്തിക്കുക. ക്ഷേമ സ്ഥാപനങ്ങൾക്കും ഇത്തവണ കിറ്റ് നൽകാൻ സാദ്ധ്യതയുണ്ട്.
ജില്ലയിൽ ആകെ റേഷൻ കാർഡ്: 797610
എ.എ.വൈ കാർഡുകൾ 47558
കാഷ്യു കോർപ്പറേഷനും
കാപെക്സും ഒരുങ്ങി
കിറ്റിലെ ഇനങ്ങളിലൊന്നായി കശുഅണ്ടി പരിപ്പ് വിതരണത്തിനുള്ള നടപടി കാഷ്യു കോർപ്പറേഷനും കാപ്പെക്സും ആരംഭിച്ചു. ആളവിൽ തീരുമാനമുണ്ടായി ഓർഡർ ലഭിക്കുന്നതിന് പിന്നാലെ ഇരുസ്ഥാപനങ്ങളിലും പായ്ക്കിംഗ് ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |