കൊല്ലം: ഫാക്ടറി, സ്ഥാപനങ്ങൾ, തൊഴിലാളികൾ എന്നിവരെ ഇ.എസ്.ഐ പരിധിയിൽ കൊണ്ടുവരുന്നതിന് എംപ്ലോയീസ് സ്‌റ്റേറ്റ് ഇൻഷ്വറൻസ് കോർപ്പറേഷൻ പ്രഖ്യാപിച്ച സ്‌പ്രീ 2025 പദ്ധതി ഒരുമാസം പിന്നിടുന്നു. പത്തുപേർ ജോലി ചെയ്യുന്നതും ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലാത്തതുമായ സ്ഥാപനങ്ങളെ പിഴ ഇല്ലാതെ ഇ.എസ്.ഐ പരിധിയിൽ എത്തിക്കുന്നതാണ് പദ്ധതി. തൊഴിലാളികളെയും ബാദ്ധ്യതകൾ ഒഴിവാക്കി ചേർക്കാം. ജൂലായ് 1 മുതൽ നിലവിൽ വന്ന പദ്ധതിക്ക് ഡിസംബർ 31വരെ പ്രാബല്യമുണ്ട്. എല്ലാ തൊഴിലുടമകളും അവസരം പരമാവധി പ്രയോജനപ്പെടുത്തി എല്ലാ സ്ഥാപനങ്ങളെയും കാഷ്വൽ/കോൺട്രാക്ട് ഉൾപ്പെടെയുടെയുള്ള തൊഴിലാളികളെയും എ.എസ്.ഐ പരിധിയിൽ രജിസ്റ്റർ ചെയ്യിക്കണം. സംശയ ദുരീകരണത്തിന് അടുത്തുള്ള ഇ.എസ്.ഐ ബ്രാഞ്ച് ഓഫീസുകളെയോ, കൊല്ലം സബ് റീജിയണൽ ഓഫീസിനെയോ സമീപിക്കാമെണ് ജോയിന്റ് ഡയറക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |