പുനലൂർ: തെന്മലയിൽ ജീപ്പ് ഇടിച്ച് തൊഴിലുറപ്പ് തൊഴിലാളികളായ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം തെന്മല ഇക്കോ ടൂറിസം അഡ്വഞ്ചർ സോണിന് മുന്നിലായിരുന്നു അപകടം. തെന്മല ഡാം കെ.ഐ.പി ലേബർ കോളനിയിലെ മാരിയമ്മയെ (40) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും സുധ (42), അനിത (45) എന്നിവരെ പുനലൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പഞ്ചായത്ത് ഓഫീസിൽ സോഷ്യൽ ഓഡിറ്റിംഗിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടം. തെങ്കാശിയിൽ നിന്ന് പോത്തൻകോട്ടേക്ക് വന്ന ബൊലേറ ജീപ്പാണ് റോഡിന്റെ വശത്തുകൂടെ നടന്നുനീങ്ങുകയായിരുന്ന യുവതികളെ ഇടിച്ച് തെറിപ്പിച്ചത്. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. വാഹനം ഓടിച്ചിരുന്ന തമിഴ്നാട് സ്വദേശി തങ്കപാണ്ഡ്യനെ തെന്മല പൊലീസ് കസ്റ്റഡിയിലെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |