കൊല്ലം: കാർഷിക മേഖലയുടെ സമഗ്ര വളർച്ചയ്ക്കും കാലാവസ്ഥാ വ്യതിയാന പ്രതിരോധത്തിനും ലോക ബാങ്ക് സഹായത്തോടെ കൃഷിവകുപ്പ് നടപ്പാക്കുന്ന 'കേര' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കൃഷി, വ്യവസായം വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കായി നടത്തിയ ബോധവത്കരണ ശില്പശാല ഹോട്ടൽ നാണിയിൽ എം.മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.ഡി.എം ജി.നിർമ്മൽ കുമാർ മുഖ്യാതിഥിയായി. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ്.ശിവകുമാർ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ കൃഷി ഓഫീസർ എം.എസ്.അനീസ മുഖ്യപ്രഭാഷണം നടത്തി. ആത്മ പ്രോജക്ട് ഡയറക്ടർ ജോജി മറിയം ജോർജ്, കേര പ്രോജക്ട് പ്രോക്യുർമെന്റ് ഓഫീസർ സി.സുരേഷ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ബിനുബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |