കൊല്ലം: ആനുകൂല്യങ്ങൾ നിലനിറുത്തി കയർപിരി മേഖലയെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കയർ ലേബർ യൂണിയൻ (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റി യോഗം. ഡി.സി.സി ഓഫീസിൽ ജില്ലാ കമ്മിറ്റി യോഗം ഡി.സി.സി വൈസ് പ്രസിഡന്റ് എസ്.വിപിനചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബോണസ് 15000 രൂപയാക്കുക, സംഘങ്ങൾക്ക് ഭൂമി വാങ്ങാൻ ഗ്രാന്റ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ടുവച്ചു. ജില്ലാ പ്രസിഡന്റ് ഇരവിപുരം സജീവൻ അദ്ധ്യക്ഷനായി. യൂണിയൻ സംസ്ഥാന സെക്രട്ടറി പരവൂർ രമണൻ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ആദിക്കാട് മധു, രാജു.ഡി.പണിക്കർ, പടിപ്പുര വിജയൻ, പരവൂർ മോഹൻദാസ്, എം.വി.ഹെൻട്രി, കുരീപ്പുഴ വിജയൻ, കെ.പ്രഹ്ലാദൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |