കൊല്ലം: പ്രവർത്തനപഥത്തിൽ 75 വർഷങ്ങൾ പൂർത്തിയാക്കിയ കോസ്റ്റൽ അർബൻ സഹകരണ ബാങ്കിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള കലാ - സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ഇന്റർ സ്‌കൂൾ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 23ന് ഉച്ചയ്ക്ക് 2ന് കൊല്ലം സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് മത്സരം. വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും പതിനായിരം രൂപയുമാണ് സമ്മാനമായി നൽകുന്നത്. ഒരു സ്‌കൂളിൽ നിന്ന് രണ്ട് വിദ്യാർത്ഥികൾ അടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം. പങ്കെടുക്കാൻ സ്കൂൾ പ്രിൻസിപ്പലിന്റെ ശുപാർശ കത്തുമായി ബാങ്കിൽ ബന്ധപ്പെടണം. ഫോൺ: 9447301075, 9744554597.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |