കരുനാഗപ്പള്ളി: ഓണവില്പനക്കായി കൊണ്ടുവന്ന 54 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. ആദിനാട് പുന്നക്കുളം ഷീജ മൻസിൽ മുഹമ്മദ് റാഫിയാണ് (25) കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. ജില്ലാ പൊലീസ് മേധാവി കിരൺ നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കാറിൽ മയക്ക് മരുന്നുമായി യുവാവ് പിടിയിലായത്. കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവനയുടെ മേൽനോട്ടത്തിൽ എസ്.എച്ച്.ഒ ബിജു, എസ്.ഐ അനിൽകുമാർ, എ.എസ്.ഐ സീമ, സി.പി.ഒ സജീർ, ഡാൻസാഫ് എസ്.ഐ അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് കൊല്ലം സിറ്റി പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |