ക്ലാപ്പന: ഓച്ചിറ പരബ്രഹ്മ ക്ഷേതത്തിലെ ഇരുപത്തിയെട്ടാം ഓണമഹോത്സവം നവംബർ 3ന് നടക്കും. നന്ദികേശന്മാർ കടന്നുവരുന്ന വഴികളിലെ ഇലക്ട്രിക് ലൈനുകൾ മാറ്റാനുള്ള ടെണ്ടർ നടപടികൾ കെ.എസ്.ഇ.ബിക്ക് ചെയ്യേണ്ടതുണ്ട്. നന്ദികേശന്മാരുടെ രജിസ്ട്രേഷൻ പൂർത്തീകരിച്ച് റൂട്ട് മാപ്പ് നൽകിയാൽ മാത്രമേ കെ.എസ്.ഇ.ബിക്ക് ടെണ്ടർ നടപടികളിലേക്ക് കടക്കാനാകൂ. ഇതിനായി രജിസ്ടേഷൻ നടപടികൾ ദീർഘിപ്പിച്ചു. രജിസ്ട്രേഷൻ ഫോം വിതരണം സെപ്തംബർ 7 വരെയും പൂരിപ്പിച്ച അപേക്ഷകൾ 11 വരെയും സ്വീകരിക്കും. പ്രസ്തുത തീയതിക്ക് ശേഷം രജിസ്ട്രേഷൻ സാധിക്കുന്നതല്ല. രജിസ്റ്റർ ചെയ്യാത്ത നന്ദികേശന്മാർക്ക് പടനിലത്ത് പ്രവേശിക്കുന്നതിനോ ഇലക്ട്രിക് ലൈൻ സംബന്ധിച്ച് സൗകര്യം ലഭിക്കുന്നതോ അല്ലെന്ന് ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ ജസ്റ്റിസ് കെ.രാമകൃഷ്ണർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |