കരുനാഗപ്പള്ളി: ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് നടത്തിയ റെയ്ഡിൽ വൻ തോതിൽ മദ്യം ശേഖരിച്ചുവച്ച മുൻ അബ്കാരി കേസിലെ പ്രതി പിടിയിൽ. കരുനാഗപ്പള്ളി താലൂക്കിൽ മരുതൂർകുളങ്ങര തെക്കുംമുറിയിൽ മൂപ്പന്റയ്യത്ത് വീട്ടിൽ സതീഷാണ് (41) പിടിയിലായത്. 77 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 38.5 ലിറ്റർ മദ്യം പിടിച്ചെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു. റെയ്ഡിന് കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്.ലതീഷ്, അസി.എക്സൈസ് ഇൻസ്പെക്ടർമാരായ എസ്.ഉണ്ണിക്കൃഷ്ണപിള്ള, കെ.വി.എബിമോൻ, സീനിയർ സിവിൽ എക്സൈസ് ഓഫീസർമാരായ ബി.അൻസാർ, ബി.ദിലീപ്കുമാർ, എസ്.കിഷോർ, വനിത സിവിൽ എക്സൈസ് ഓഫീസർ വി.മോളി, അസി.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഡ്രൈവർ അബ്ദുൾ മനാഫ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |