കൊല്ലം: പൂക്കളവും പാൽപ്പായസവുമൊക്കെയായി മങ്ങാട് ഗവ. ഹൈസ്കൂളിലെ കുട്ടികൾ ഓണം വൈബ്സിന് അരങ്ങൊരുക്കിയത് മന്ത്രി ജെ.ചിഞ്ചുറാണിയുടെ വീട്ടിൽ. അതിരാവിലെ തന്നെ പൂക്കളുമായി കുട്ടികൾ മന്ത്രിയുടെ നീരാവിലെ വീട്ടിലെത്തി.
സ്റ്റുഡന്റ് പൊലീസ് കേഡറ്റിലെ എട്ട് അംഗങ്ങൾ പട്ടുപാവാടയും മുല്ലപ്പൂവും ചൂടി കേരളീയ വേഷത്തിലായിരുന്നു പൂക്കളം ഒരുക്കിയത്.
കേരളീയ വേഷത്തിൽ മന്ത്രി ജെ.ചിഞ്ചുറാണിയും ഒപ്പം കൂടി.
സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളായ സ്നേഹ, സ്നീഷ്മ, വയലിൻ, ശ്രീദേവി, ഗംഗ, നിയ, ജുവാന, ദിവ്യ എന്നിവരാണ് ഓണാഘോഷങ്ങൾക്കായി മന്ത്രിയുടെ വീട്ടിലെത്തിയത്. സ്റ്റുഡന്റ് കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ അർച്ചന, സൂസൻ ജോർജ്, ട്രെയിനിംഗ് ഓഫീസർ ജെ.പി.ഷിബു, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി.ഷൈൻകുമാർ എന്നിവരും കുട്ടികളോടൊപ്പമുണ്ടായിരുന്നു. മിൽമയുടെ മധുരപലഹാരങ്ങളും പാലടപ്പായസവും നൽകിയാണ് മന്ത്രി കുട്ടികളെ യാത്രയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |