കൊല്ലം: 171-ാമത് ശ്രീനാരായണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എല്ലാ ശ്രീനാരായണീയ വിശ്വാസികളുടെ ഭവനങ്ങളിലും സ്ഥാപനങ്ങളിലും ദീപം തെളിച്ച് ജാതിക്കും മതത്തിനും വർഗത്തിനും അതീതമായി വിശ്വ മാനവികതയുടെ പ്രവാചകനായ ഭഗവാൻ ശ്രീനാരായണ ഗുരുദേവന്റെ ദർശനം ഓരോ ഹൃദയങ്ങളിലും എത്തിക്കാൻ സാഹോദര്യം പുലരുന്ന ഒരു ലോക നന്മയ്ക്കായി വിശ്വശാന്തി ദിനമായി ആചരിക്കുന്നു. ശ്രീനാരായണ ഗുരുദേവന്റെ തിരു അവതാര ദിനമായ സെപ്തംബർ 7ന് ചതയ ദിനത്തിൽ വൈകിട്ട് സന്ധ്യാ സമയത്ത് ഭവനങ്ങളിലും സ്ഥാപനങ്ങളിലും പരിസരത്തും ദീപം തെളിച്ച് പ്രാർത്ഥനാപൂർവം വിശ്വശാന്തി ദിനമായി ആചരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് എം.എസ്.മണിലാലും ജില്ലാ സെക്രട്ടറി പന്മന സുന്ദരേശനും അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |