ക്ലാപ്പന: പുതിയ മനുഷ്യനെ വാർത്തെടുക്കുന്ന സമാന്തര വിജ്ഞാന കേന്ദ്രങ്ങളാണ് ഗ്രന്ഥശാലകളെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. വള്ളിക്കാവ് സംസ്കാര സംദായനി ഗ്രന്ഥശാലയിൽ ആരംഭിച്ച ആർ.രാജശേഖരൻ നായർ റഫറൻസ് ലൈബ്രറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രന്ഥശാല പ്രസിഡന്റ് കെ. മുരളീധരൻ അദ്ധ്യക്ഷനായി. സി.ആർ. മഹേഷ് എം.എൽ.എ, മുൻ എം.പി എസ്. രാമചന്ദ്രൻ പിള്ള എന്നിവർ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ. ഗോപൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ, എന്നിവർ സംസാരിച്ചു. ഡോ. വള്ളിക്കാവ് മോഹൻദാസ് ആർ.രാജശേഖരൻ നായരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. കേരള സർവ്വകലാശാല പബ്ലിക്കേഷൻ മുൻ ഡയറക്ടർ ഡോ.എ.റസുദ്ദീൻ രാജശേഖരൻ നായർ അനുസ്മരണം നടത്തി. വിവിധ മേഖലകളിൽ മികവ് പുലർത്തിയവർക്ക് ഉപഹാരങ്ങൾ കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |