കൊല്ലം: ജനങ്ങളുടെ സൗകര്യാർത്ഥം കൊല്ലം പോസ്റ്റൽ ഡിവിഷന് കീഴിലുള്ള കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര ഹെഡ് പോസ്റ്റ് ഓഫീസുകളുടെ തപാൽ ബുക്കിംഗ് സമയം ദീർഘിപ്പിച്ചു. കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസ് തിങ്കൾ - ശനി രാവിലെ 8.30 മുതൽ രാത്രി 9.30 വരെ. ഞായർ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ. കരുനാഗപ്പള്ളി ഹെഡ് പോസ്റ്റ് ഓഫീസ് തിങ്കൾ മുതൽ ശനി രാവിലെ 9 മുതൽ രാത്രി 7.30 വരെ. കൊട്ടാരക്കര ഹെഡ് പോസ്റ്റ് ഓഫീസിൽ തിങ്കൾ മുതൽ ശനി രാവിലെ 9 മുതൽ രാത്രി 7.30 വരെയാണ് പുതുക്കിയ സമയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |