കൊല്ലം: കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് ഓൺലൈനായി അപേക്ഷിക്കാം. മുൻ അദ്ധ്യയന വർഷങ്ങളിൽ ആനുകൂല്യം ലഭിച്ചവർ പുതുക്കുന്നതിനും ഓൺലൈനായി അപേക്ഷിക്കണം. ക്ഷേമനിധി ബോർഡ് അംഗം ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ വെബ്‌സൈറ്റിൽ നിന്ന് ഡൗൺ ലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം www.labourwelfarefund.in വെബ് സൈറ്റ് മുഖേന ഡിസംബർ 31നകം സമർപ്പിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |