പാരിപ്പള്ളി: പാരിപ്പള്ളി റൂറൽ സഹകരണ സംഘത്തിൽ 27ന് നടക്കുന്ന വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് സംഘം അംഗങ്ങളുടെയും ജീവനക്കാരുടെയും മക്കളിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി (സ്റ്റേറ്റ്, സി.ബി.എസ്.ഇ) പരീക്ഷകളിൽ എ പ്ലസ്, ഡിഗ്രി, പി.ജി കോഴ്സുകൾക്ക് റാങ്ക്. പി.എച്ച്.ഡി, മെഡിസിൻ/എൻജിനിയറിംഗ് എന്നിവയ്ക്ക് ഗവ. കോളേജുകളിൽ പ്രവേശനം എന്നിവ ലഭിച്ചവരെ ആദരിക്കുന്നു. മാറാരോഗങ്ങൾ പിടിപ്പെട്ട അംഗങ്ങൾക്ക് ചികിത്സാ സഹായവും നൽകും. രണ്ടിനും അപേക്ഷ സമർപ്പിക്കാം. വിദ്യാഭ്യാസ അവാർഡിന് സ്വന്തം കൈപ്പടയിൽ എഴുതിയ അപേക്ഷയും 2 ഫോട്ടോയും സർട്ടിഫിക്കറ്റിന്റെ പകർപ്പും 25 ന് മുമ്പ് സംഘത്തിൽ ഹാജരാക്കണം. ഫോൺ: 0474 2577044, 9497652065.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |