കൊല്ലം: 6.408 ഗ്രാം എം.ഡി.എം.എയും 9 ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിലായി. നീണ്ടകര നീലേശ്വരം തോപ്പ് മുറയിൽ കുരിശ്ശടിപ്പുതുവൽ വീട്ടിൽ റോഷനാണ് (24) പിടിയിലായത്. നീലേശ്വരം തോപ്പിൽ നിന്നാണ് റോഷൻ പിടിയിലായത്. ചോദ്യം ചെയ്യലിൽ എം.ഡി.എം.എ കൈമാറിയ ആളെക്കുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.അനിൽകുമാറിന്റെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ എ.അജിത്ത് കുമാർ, ഐ.ബി പ്രിവന്റീവ് ഓഫീസർ ആർ.മനു, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്.അൻഷാദ്, എസ്.സഫേഴ്സൻ, എസ്.ബി. ശ്രീവാസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ വി.മോളി, അസി. എക്സൈസ് ഇൻസ്പെക്ടർ ഡ്രൈവർ പി.എം.മന്‍സൂർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |