കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ പ്രവർത്തനം അവതാളത്തിലാക്കി 22 ഡോക്ടർമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നു. ഇതിൽ പ്രധാനപ്പെട്ട ചികിത്സാ വിഭാഗങ്ങളായ കാർഡിയോളജി, ന്യൂറോജി, ന്യൂറോ സർജൻ, ജനറൽ സർജൻ തസ്തികകളും ഉൾപ്പെടുന്നു.
കാർഡിയോളജി വിഭാഗത്തിൽ ഒരു പ്രൊഫസർ തസ്തികയും രണ്ട് അസി. പ്രൊഫസർ തസ്തികയുമേയുള്ളു. ഇതിൽ രണ്ട് അസി. പ്രൊഫസർ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്. രണ്ട് ന്യൂറോളജി അസി. പ്രൊഫസർ തസ്തികയിൽ ഒന്നും ഒഴിഞ്ഞുകിടക്കുന്നു. ജനറൽ മെഡിസിൻ വിഭാഗത്തിലെ ഒരു അസോസിയേറ്റ് പ്രൊഫസറും രണ്ട് അസി. പ്രൊഫസർമാരും അനധികൃത അവധിയിലാണ്. അസി. പ്രൊഫസർ തസ്തികകളാണ് ഏറ്റവും കൂടുതൽ ഒഴിഞ്ഞുകിടക്കുന്നത്. റാങ്ക് ലിസ്റ്റുകൾ നിലവിലില്ലാത്തതാണ് ഈ തസ്തികകളിൽ നിയമനം നടക്കാത്തതിന്റെ പ്രധാന കാരണം. പാരിപ്പള്ളി മെജഡിക്കൽ കോളേജിൽ നിയമിക്കുന്നവരിൽ പലരും സ്വാധീനം ചെലുത്തി തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം വാങ്ങും. അതിന് പകരം ഇവിടുത്തേക്ക് പുതിയയാളെ നിയമിക്കില്ല
സീനിയർ റെസിഡന്റുമാരും ഇല്ല
പി.ജി കഴിഞ്ഞവർ ഒരു വർഷം സർക്കാർ മെഡിക്കൽ കോളേജിൽ സീനിയർ റെസിഡന്റായി സേവനം അനുഷ്ഠിക്കണമെന്ന് നിർബന്ധമുണ്ട്. സംസ്ഥാനത്ത് ആകെയുള്ള പി.ജി സീറ്റിന്റെ പകുതി സീനിയർ റെസിഡന്റ് തസ്തികയേ കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിലുള്ളു. അതിന് പകരം സീനിയർ റെസിഡന്റുമാരെ പാരിപ്പള്ളി മെഡിക്കൽ കോളേജിലടക്കം ഒഴിഞ്ഞുകിടക്കുന്ന സീനിയർ റെസിഡന്റ് തസ്തികയിൽ നിയമിക്കാമെങ്കിലും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകുന്നില്ല.
വിഭാഗം- ഒഴിഞ്ഞുകിടക്കുന്ന തസ്തികയും എണ്ണവും
ന്യൂറോളജി- അസി. പ്രൊഫ. - 1
പ്ലാസ്റ്റിക് സർജറി- അസി. പ്രൊഫ. - 1
നെഫ്രോളജി- അസി. പ്രൊഫ. - 1
കാർഡിയോളജി- അസി. പ്രൊഫ. - 2
ഫിസിക്കൽ മെഡിസിൻ- അസി. പ്രൊഫ. - 1
എമർജൻസി മെഡിസിൻ- അസോ. പ്രൊഫ.-1, അസി. പ്രൊഫ.-1
ട്രാൻസ്ഫ്യൂഷൻ മെഡിസിൻ- അസോ. പ്രൊഫ. - 1
ജനറൽ സർജറി- അസി. പ്രൊഫ. - 2
സൈക്യാട്രി- അസി. പ്രൊഫ. - 1
ഡെർമറ്റോളജി- അസി. പ്രൊഫ. - 1
പൾമണറി മെഡിസിൻ- അസോ. പ്രൊഫ.-1, അസി. പ്രൊഫ.-1
ജനറൽ മെഡിസിൻ- അസോ. പ്രൊഫ.-1, അസി. പ്രൊഫ.-2
കമ്മ്യൂണിറ്റി മെഡിസിൻ- പ്രൊഫ. 1
ഫോറൻസിക് മെഡിസിൻ- അസി. പ്രൊഫ. - 1
ബയോ കെമിസ്ട്രി- അസോ. പ്രൊഫ. - 1
കമ്മ്യൂണിറ്റി മെഡിസിൻ- പ്രൊഫ.-1
ആകെ തസ്തികകൾ-143
ഒഴിഞ്ഞുകിടക്കുന്നത്- 22
പ്രൊഫ- 18,1
അസോസിയേറ്റ് പ്രൊഫസർ- 37, 5
അസി. പ്രൊഫസർ- 88, 16
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |