ചാത്തന്നൂർ: സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് മന്ത്രി സ്ത്രീകൾക്ക് അപമാനമാണെന്നും ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്നും കെ.പി.സി.സി രാഷ്ട്രിയകാര്യ സമിതിയംഗം ബിന്ദു കൃഷ്ണ പറഞ്ഞു. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തർ എം.പി നയിക്കുന്ന സാഹസ് യാത്രയ്ക്ക് പാരിപ്പള്ളിയിൽ നടന്ന സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മഹിളാ കോൺഗ്രസ് കല്ലുവാതുക്കൽ മണ്ഡലം പ്രസിഡന്റ് നീനറെജി അദ്ധ്യക്ഷയായി. അഡ്വ. ജെബി മേത്തർ എം.പി, അഡ്വ.ഫേബ സുദർശനൻ, യു.വഹീദ ,നെടുങ്ങോലം രഘു, പ്രദീഷ് കുമാർ, അഡ്വ. ലത മോഹൻദാസ്, ബിജു പാരിപ്പള്ളി, ആർ.ഡി.ലാൽ, റീന മംഗലത്ത്, സുനിത ജയകുമാർ, ആശ, പ്രമീള, ഉഷാകുമാരി, ഇന്ദിര ഭായി അമ്മ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |