കൊല്ലം: കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ അയൽക്കൂട്ടം, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾക്കായി 'സർഗം 2025' സംസ്ഥാനതല കഥാരചന മത്സരത്തിലേക്ക് രചനകൾ ക്ഷണിച്ചു. 20000, 15000, 10000 രൂപ എന്നിങ്ങനെയാണ് ക്യാഷ് അവാർഡ്. 2,500 രൂപ വീതം മൂന്ന് പേർക്ക് പ്രോത്സാഹന സമ്മാനം. രചയിതാവിന്റെ പേര്, മേൽവിലാസം, ഫോൺ നമ്പർ, കുടുംബശ്രീ അംഗമാണെന്ന് തെളിയിക്കുന്ന സി.ഡി.എസ് അദ്ധ്യക്ഷയുടെ സാക്ഷ്യപത്രം സഹിതം 23ന് വൈകിട്ട് അഞ്ചിനകം കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിർമ്മാർജന മിഷൻ, ട്രിഡ ബിൽഡിംഗ് രണ്ടാം നില, മെഡിക്കൽ കോളേജ്.പി.ഒ, തിരുവനന്തപുരം 695011 എന്ന വിലാസത്തിൽ ലഭിക്കണം. കവറിന് പുറത്ത് 'സർഗം 2025 സംസ്ഥാനതല ചെറുകഥാരചന മത്സരം' എന്നെഴുതണം. വിവരങ്ങൾക്ക്: www.kudumbashree.org/
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |