കൊല്ലം: കുട്ടികളിലെ അമിതവണ്ണം, തൂക്കക്കുറവ്, പോഷകാഹാരക്കുറവ് തുടങ്ങിയവയ്ക്ക് പരിഹാരവും ആരോഗ്യപരിപാലനവും ഉറപ്പാക്കുന്നതിന് ജില്ലയിൽ ഒരുമാസം നീളുന്ന പരിശോധനകൾ നടക്കും. അങ്കണവാടികൾ, സർക്കാർ എയ്ഡഡ് വിദ്യാലയങ്ങൾ എന്നിവ കേന്ദ്രീകരിച്ച് വിദ്യാർത്ഥികളുടെ പോഷകനിലവാരം ഉയർത്താനും അമിതവണ്ണം നിയന്ത്രിക്കാനും പരിശോധനകൾ നടത്തും. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണത്തോടെയാകും നടപ്പാക്കുക. കുട്ടികളുടെ ബി.എം.ഐ (ബോഡി മാസ് ഇൻഡക്സ്) അളന്ന് ഭാരം രേഖപെടുത്തി ആവശ്യമെങ്കിൽ ചികിത്സയും ലഭ്യമാക്കും. പൊതുവിദ്യാലയങ്ങൾ, അങ്കണവാടികൾ എന്നിവിടങ്ങളിലെ കുടിവെള്ള സ്രോതസുകളുടെ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പാക്കും. അങ്കണവാടിതല നിരീക്ഷണസമിതികൾ, കുട്ടികൾ, യൂത്ത്ലൈബ്രറി കൗൺസിൽ അംഗങ്ങൾ എന്നിവരെ പങ്കാളികളാക്കി ഫലവൃക്ഷ തൈകളും നടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |