കൊല്ലം: കൊല്ലം ഈസ്റ്റ് പ്രവാസി സേവ കൂട്ടായ്മ വാർഷികം ചാത്തിനാംകുളം ഹൗസ് ഒഫ് മാത്‍സിൽ നടന്നു. ബാർ കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.പി.സജിനാഥ് ഉദ്ഘാടനം ചെയ്തു. താജുദ്ദീൻ അദ്ധ്യക്ഷനായി. വാർഡ് കൗൺസിലർ കൃഷ്‌ണേന്ദു, അഭിലാഷ് അശോകൻ, വടക്കേവിള അഷറഫ്, ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ അഡ്വ.അജയകുമാർ, പിന്നണി ഗായകൻ ആർ.എഫ്.ക്രിസ്റ്റഫർ, മുഹമ്മദ് ഷെരീഫ് എന്നിവർ സംസാരിച്ചു. ഹുമയൂൺ കബീർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകി. എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ എസ്.മുഹമ്മദ് യാസീൻ, മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ അനു.ആർ.നാഥ്, ഏറ്റവും നല്ല വായനക്കാരൻ സി.എ.മുഹമ്മദ് ഷെരീഫ് എന്നിവരെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |