കൊല്ലം: സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ അംഗപരിമിതരായ ക്ഷേമനിധി അംഗങ്ങൾക്കുള്ള സൗജന്യ മുച്ചക്ര വാഹന വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട്3ന് റോട്ടറി ക്ലബ് ഓഡിറ്റോറിയത്തിൽ മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. എം. മുകേഷ് എം.എൽ.എ അദ്ധ്യക്ഷനാകും. എം.നൗഷാദ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. മേയർ ഹണി ബെഞ്ചമിൻ മുഖ്യാതിഥിയാകും. ക്ഷേമനിധി ബോർഡ് ചെയർപേഴ്സൺ ടി.ബി.സുബൈർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. കൗൺസിലർ എൻ.ടോമി, ജില്ലാ ഭാഗ്യക്കുറി ഓഫീസർ എസ്.രാജേഷ് കുമാർ, സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ ഡി.എസ് മിത്ര തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |