കരുനാഗപ്പള്ളി: ബ്രൗൺഷുഗറും കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ കരുനാഗപ്പള്ളി എക്സൈസ് പിടികൂടി. ആദിനാട് കൊച്ചാലുംമൂട് ഭാഗത്ത് താമസിച്ചിരുന്ന വെസ്റ്റ് ബംഗാൾ 24 പർഗാനസ് ജോഷോഹർ പര, സൗത്ത് കലികട്ടലയിൽ ബപ്പാ അകുഞ്ചിയെയാണ് (35) കരുനാഗപ്പള്ളി എക്സൈസ് പിടികൂടിയത്. 7 ഗ്രാം ബ്രൗൺഷുഗറും 51ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. എക്സൈസ് ഇൻസ്പെക്ടർ ലതീഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അസി. എക്സൈസ് ഇൻസ്പെക്ടർമാരായ എസ്.ഉണ്ണിക്കൃഷ്ണപിള്ള, എബിമോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കിഷോർ, ഹരിപ്രസാദ്, ചാൾസ്, അജയഘോഷ്, ഗോപകുമാർ, അൻസാർ, വനിത സിവിൽ എക്സൈസ് ഓഫീസർ ജിജി.എസ്.പിള്ള, അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഡ്രൈവർ അബ്ദുൾ മനാഫ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു. റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |