കൊല്ലം: ഫൈൻ ആർട്സ് സൊസൈറ്റി കൊല്ലത്തിന്റെ (കൊല്ലം ഫാസ്) ആഭിമുഖ്യത്തിൽ 27 വൈകിട്ട് 5 മുതൽ ഫൈൻ ആർട്സ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ ഫാസ് അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ഇഷ്ടഗാനങ്ങൾ ആലപിക്കാവുന്ന കരോക്കെ സംഗീത പരിപാടി "ഫാസ് സംഗീതനിറവ്" ഉണ്ടായിരിക്കും. കല- ഫാസ് സംയുക്ത പ്രതിമാസ പരിപാടിയായി 28ന് വൈകിട്ട് 6.30ന് സോപാനം കലാകേന്ദ്രത്തിൽ കൊല്ലം ചൈതന്യ അവതരിപ്പിക്കുന്ന "അങ്കം ജയിക്കാൻ ഒരമ്മ" എന്ന നാടകം അരങ്ങേറും. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരിക്കും. ഒപ്പം ഭാഗ്യ നറുക്കെടുപ്പ് കൂപ്പണുകളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സെക്രട്ടറി പ്രദീപ് ആശ്രാമം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |