കൊല്ലം: ഗാന്ധിദർശൻ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 1, 2 തീയതികളിൽ ഗാന്ധി ഫെസ്റ്റ് സംഘടിപ്പിക്കുന്നു. കൊല്ലം സി.എസ്.ഐ കൺവെൻഷൻ സെന്ററിലാണ് പരിപാടികൾ. ഒക്ടോബർ 1ന് രാവിലെ 9.30ന് ഹോമിയോ-ആയുർവേദ മെഡിക്കൽ ക്യാമ്പ്. 10ന് പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി സെമിനാർ ഉദ്ഘാടനം ചെയ്യും. 2ന് രാവിലെ 8.30ന് ഗാന്ധിചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന, 9ന് നേത്ര ചികിത്സാ ക്യാമ്പ്, 9.30ന് മെഡിക്കൽ ക്യാമ്പ്, 10ന് വ്യവസായ സംരംഭക സെമിനാർ പി.ജർമ്മിയാസ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2ന് സെമിനാർ ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് എം.വി.ഹെൻട്രി, ജനറൽ സെക്രട്ടറി ബാബു ജി.പട്ടത്താനം, ആർ.ശശിധരൻ പിള്ള, ആർ.സുമിത്ര, മധു കവിരാജ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |