പത്തനാപുരം: ലോകത്തെ ഏറ്റവും ചെറിയ പഞ്ചായത്തായ പത്തനാപുരം ഗാന്ധിഭവൻ സ്‌നേഹഗ്രാമം പഞ്ചായത്തിൽ ഇന്ന് തിരഞ്ഞെടുപ്പ്.
25ന് വൈകിട്ടാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇന്നലെ രാവിലെ 9ന് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു. ഇന്നലെ തന്നെ സൂക്ഷ്മപരിശോധനയും നടന്നു. 28നാണ് വോട്ടിംഗും വോട്ടെണ്ണലും. പത്ത് ബൂത്തുകളിലായാണ് വോട്ടെടുപ്പ്. 29ന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും ഒക്ടോബർ 2ന് ഗാന്ധിജയന്തി ദിനത്തിൽ പുതിയ പഞ്ചായത്ത് സമിതിയുടെ സത്യപ്രതിജ്ഞയും നടക്കും.
തിരഞ്ഞെടുപ്പ് കമ്മിഷണറായി മുൻ തഹസിൽദാർ സന്തോഷ് ജി.നാഥ്, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി എം.ടി.ബാവ, തിരഞ്ഞെടുപ്പ് സൂപ്രണ്ടായി റെജി.വി ആമ്പാടി എന്നിവരെ ഗാന്ധിഭവൻ മാനേജിംഗ് ട്രസ്റ്റി പുനലൂർ സോമരാജൻ നിയമിച്ചു.
ഗാന്ധിഭവൻ സ്‌നേഹഗ്രാമം
കൊല്ലം ജില്ലയിലെ പത്തനാപുരത്താണ് കൗതുകമുള്ള പഞ്ചായത്ത്
തിരഞ്ഞെടുപ്പ് ആരംഭിച്ചത് 2004 മുതൽ
ഇത്തവണത്തേത് 21-ാമത്തെ തിരഞ്ഞെടുപ്പ്
വിസ്തീർണം
8 ഏക്കർ
വാർഡുകൾ
10
വോട്ടർമാർ
1400
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |