കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളത്തിലെ സഹകരണ മേഖലയിലെ പെൻഷൻകാർ 30ന് കേരളാ കോ ഓപ്പറേറ്റീവ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമസഭാ മാർച്ച് സംഘടിപ്പിക്കുന്നു. ജില്ലയിൽ നിന്ന് 250 പേരെ പങ്കെടുപ്പിക്കാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. 27ന് കളക്‌ടറേറ്റിന് മുന്നിൽ വിളംബരജാഥ നടത്തും. വിവിധ താലൂക്കുകളിൽ നിന്നുള്ള പെൻഷൻകാർ കൊല്ലം കളക്‌ടറേറ്റിന് പടിഞ്ഞാറ് കേന്ദ്രീകരിച്ചാണ് വിളംബരജാഥ. ജില്ലാ പ്രസിഡന്റ് പ്രബോധ്.എസ് കണ്ടച്ചിറയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.ജി.ശശിധരൻ പരിപാടികൾ വിശദീകരിച്ചു. ജില്ലാ സെക്രട്ടറി എസ്.ഗോപകുമാർ, ട്രഷറർ പി.മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം ജി.മുരളീധരൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |