ചാത്തന്നൂർ: കശുഅണ്ടി തൊഴിലാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് സാധാരണ തൊഴിലാളികൾക്ക് ആശ്രയമായ ഇ എസ് ഐ ഡിസ്പെൻസറികളിൽ ജീവൻ രക്ഷാമരുന്നുകൾക്ക് ക്ഷാമമാണെന്ന് ഐ.എൻ.ടി.യു.സി കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് പാരിപ്പള്ളി വിനോദ് ആരോപിച്ചു. മരുന്നുകൾ ഇല്ലാതായിട്ട് മാസങ്ങളായി. തൊഴിലാളികളുടെ കോടിക്കണക്കിന് രൂപ ഇ.എസ്.ഐ കോർപ്പറേഷൻ നൽകിയിട്ടും അവർക്ക് ആശ്രയമാകേണ്ട ഇ.എസ്.ഐ ഡിസ്പൻസറികളിൽ പ്രമേഹത്തിനു നൽകുന്ന ഇൻസുലിൻ മരുന്നു പോലുമില്ല. ഇത് തൊഴിലാളികളെ വഞ്ചിക്കലാണ്. അടിയന്തരമായി അവശ്യ മരുന്നുകൾ ഇ.എസ്.ഐ ഡിസ്പൻസറികളിൽ നിന്ന് തൊഴിലാളികൾക്ക് ലഭ്യമാക്കുന്നതിന് നടപടി ഉണ്ടാകണം. ഇല്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് ഐ.എൻ.ടി.യുസി നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |